തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിയെ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ച ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.സൽമാബീവിയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.
കൊലപാതകങ്ങള്‍ക്കു കാരണം കടബാധ്യതയാണെന്ന അഫാന്റെ മൊഴിയാണ് തൽക്കാലം പോലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നത്.അഫാനു നിലവില്‍ മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തൽ. അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ മൊഴിയും ഇന്നു രേഖപ്പെടുത്തും.