കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്.പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇന്നു വിധി പറയുക.സി.പി.എം. നേതാക്കൾ ഉൾപ്പെടെ 24 പേർ പ്രതിപ്പട്ടികയിലുണ്ട്.
2019 ഫെബ്രുവരി 17ന് ആണ് കൊലപാതകം നടന്നത്.ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. വിധി വരുന്ന പശ്ചാത്തലത്തിൽ പെരിയയിലും കല്യോട്ടും പോലീസ് കാവൽ ശക്തമാക്കി.