ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ഒരുക്കുന്നു. കെഎസ്ആർടിസി ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും ഓര്‍ഡിനറി / ഫാസ്റ്റ് സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.