Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ഇലക്ട്രിക്...

കെഎസ്ആർടിസി ഇലക്ട്രിക് ബസ് സർവീസ്  റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ്

തിരുവനന്തപുരം : കെഎസ്ആർടിസി  വികാസ് ഭവൻ യൂണിറ്റ് 14 ഇലട്രിക്ക് ബസ്  സർവീസ് നടത്തി മാസം അര ക്കോടി റെക്കോർഡ് കളക്ഷൻ. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർദ്ധിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുന. ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും സിഎംഡി യുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച്  ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമായും EPKM 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ  നിലവിലെ മാസം ആകെ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്  വർദ്ധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനത്തിൻ്റെ  ഇരട്ടിയാണ് വർദ്ധിച്ചത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും  യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ  നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ സി പി പ്രസാദ് അറിയിച്ചു.

ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടിയ  മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത്...

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം : 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു

വയനാട് : വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം.വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്.കത്രിക കൊണ്ട് മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തുകയായിരുന്നു.ചെവിക്കും...
- Advertisment -

Most Popular

- Advertisement -