ന്യൂഡൽഹി : ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും അംഗത്വം സ്വീകരിച്ചത്. കെ.സി വേണുഗോപാൽ ഷാൾ അണിയിച്ച് ഇരുവരെയും സ്വാഗതം ചെയ്തു. ഹരിയാനയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കും.റെയിൽവേയിലെ ഉദ്യോഗം രാജി വച്ചാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.