പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി ശ്രീലേഖ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷരായ എം എസ് ശ്യാം, സി എസ് സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
