തിരുവനന്തപുരം : അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി.സംഭവത്തിൽ മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കാനും നിർദേശമുണ്ട്. മണ്ണ് സംരക്ഷണ ഓഫീസിലെ ഉന്നത ഓഫീസർ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെ അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു
ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ക്ഷേമപെൻഷൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.