ആലപ്പുഴ: തകഴി സ്മാരക സമിതി നടത്തിവരുന്ന തകഴി ചെറുകഥ മത്സരവിജയികളെ പ്രഖ്യാപിച്ചു. വി.എം. മൃദുലിന്റെ ജലശയ്യയില്‍ കുളിരമ്പിളി എന്ന ചെറു കഥയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സുരേഷ് കുമാര്‍ കണക്കൂരിന്റെ ചബ്രയിലെ കുരങ്ങുകള്‍ എന്ന കഥയും മൂന്നാം സ്ഥാനം ജിന്‍ഷാ ഗംഗയുടെ മട എന്ന കഥയും കരസ്ഥമാക്കി.
വിജയികള്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നല്‍കും. തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്തയുടെ അനുസ്മരണ ദിനമായ ജൂണ്‍ ഒന്നിന് തകഴിയില്‍ നടക്കുന്ന തകഴി സാഹിത്യ പുരസ്‌കാര വേദിയില്‍ പ്രൊഫ. എം.കെ. സാനു വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. അവസാന പട്ടികയില്‍ എത്തിയ 10 കഥകള്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും.