തിരുവനന്തപുരം : ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ.കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇന്ദുജയും അഭിജിത്തും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നാല് മാസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം മകളുമായി സംസാരിക്കാനോ കാണാനോ അഭിജിത്തും വീട്ടുകാരും സമ്മതിച്ചിരുന്നില്ലെന്ന് ഇന്ദുജയുടെ പിതാവ് ശശിധരൻ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.
വെള്ളിയാഴ്ച്ച ഉച്ചയ്‌ക്കാണ് ഇന്ദുജയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിൽ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.