Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റർ സ്നേഹ...

ഈസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ച് വൈ എം സി എ തിരുവല്ല സബ് – റീജൺ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ മാത്രമുള്ളതല്ല, സമൂഹത്തിൽ നന്മയുടെ സംസ്കാരം വളർത്തുവാൻ ഉപകരിക്കേണ്ടതാകണമെന്ന് വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ്.  വൈ. എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ഈസ്റ്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് – റീജൺ ചെയർമാൻന്മാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, കെ.സി മാത്യു, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, വൈ.എം.സി.എ പ്രസിഡൻ്റ് ജേക്കബ് മാത്യു, പ്രോഗ്രാം കൺവീനർ സജി വിഴലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഭാരവാഹികളായ കുര്യൻ ചെറിയാൻ, റോയി വർഗീസ്, എലിസബേത്ത് കെ. ജോർജ്, സജി മാമ്പ്രക്കുഴിയിൽ, റെജി പോൾ എന്നിവർ പ്രസംഗിച്ചു.

സബ് – റീജൺ ഗായക സംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നം സമാധി ദിനാചരണം ഇന്ന്

ചങ്ങനാശ്ശേരി : സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 55-ാമത് ചരമ വാർഷികം ഇന്ന് ആചരിക്കുന്നു . പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയുള്ള ചടങ്ങിൽ ഭക്തിഗാനാലാപനം,...

കളർകോട് അപകടം : വാഹനം വാടകയ്ക്ക് എടുത്തത്

ആലപ്പുഴ : കളർകോട് അപകടത്തിൽ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉടമ വാടകയ്‌ക്ക് തന്നെയാണ് വാഹനം നൽകിയതെന്നും വാഹനമോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ വാടകയായി ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത്...
- Advertisment -

Most Popular

- Advertisement -