ഇടുക്കി : ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ മുള്ളരിങ്ങാട് റേഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷൻ പരിധിയിൽപ്പെട്ട അമയൽതൊട്ടി ഭാഗത്ത് വച്ചായിരുന്നു സംഭവം. പ്രദേശത്ത് സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു .