Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎൽപിജി പ്രതിസന്ധിയിൽ...

എൽപിജി പ്രതിസന്ധിയിൽ സർക്കാർ പ്രതികരിക്കുന്നുണ്ട്:  പക്ഷേ പ്രതിപക്ഷം കേൾക്കാൻ തയ്യാറല്ല- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: എൽപിജിയും ഊർജ്ജ പ്രതിസന്ധിയും സംബന്ധിച്ച ലോക്‌സഭയിലെ ചർച്ചയ്‌ക്കിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും എന്നാൽ ഗൗരവമേറിയ ചർച്ചകൾ കേൾക്കുന്നതിനുപകരം പാർലമെന്റിൽ പ്രതിപക്ഷം ബഹളം സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ധനമന്ത്രി തുറന്നടിച്ചു.

ലോക്സഭയിൽ സംസാരിക്കവെ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, എൽപിജിയുടെ ലഭ്യത തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സർക്കാർ തങ്ങളുടെ തയ്യാറെടുപ്പ് വിശദീകരിക്കുമ്പോൾ പ്രതിപക്ഷം ഇപ്പോഴും അത് കേൾക്കാൻ തയ്യാറായില്ല എന്നത് വിരോധാഭാസമാണെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

അവർ സ്വന്തം അജണ്ട പിന്തുടരാൻ ആഗ്രഹിക്കുന്നു. അവർ പാർലമെന്റിന്റെ പടികളിൽ ഇരുന്ന് ചായ കുടിക്കുന്നു, എൽപിജിയെക്കുറിച്ച് സംസാരിക്കുന്നു. ഇതാണ് ഞങ്ങളുടെ പ്രതിപക്ഷമെന്നും  മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ഇവർക്ക്...

ശ്രീവല്ലഭ സ്വാമിക്ക് കറുകയും നെയ്യുമായി മുട്ടാർ ചെറുശ്ശേരി കുടുംബാംഗങ്ങൾ എത്തി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നാറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -