ആലപ്പുഴ : പുന്നപ്രയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന് സമീപം കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വീട് നിർമാണത്തിനായാണ് കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തത്.3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.