Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsമാനസിക ആരോഗ്യം...

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.വൈ.എം.സി.എ സബ് -റീജൺ പുതുശ്ശേരി  എം.ജി.ഡി ഹൈസ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തിൽ മികവ് പുലർത്താൻ പരിശ്രമിക്കുന്നതുപോലെ  വ്യായാമവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും കായിക സംസ്കാരം വളർത്തേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും  ഇതിനായി സാമൂഹിക സംഘടനകളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ച് അണിചേരണമെന്നും  അദ്ദേഹം പറഞ്ഞു. സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈ.എം.സി.എ സംസ്ഥാന സ്പോർട്സ് ആൻഡ് ഗെയിംസ് സമിതി ചെയർമാൻ ഷെന്നി പോൾ, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, സ്കൂൾ കോ ഓഡിനേറ്റർ ഫാ. ബിജോഷ് തോമസ്, ഹെഡ്മിസ്ട്രസ് ഷൈനി സാമുവേൽ, വൈ.എം.സി.എ സബ് –  റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് – റീജൺ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, ലാലു തോമസ്, ലിനോജ് ചാക്കോ, സബ് – റീജൺ സ്പോർട്സ് ആൻഡ് ഗെയിംസ് സമിതി  കൺവീനർ കുര്യൻ ചെറിയാൻ, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി എബ്രഹാം, ഭാരവാഹികളായ സജി മാമ്പ്രകുഴിയിൽ, റോയി വർഗീസ്, പി.ടി.എ പ്രസിഡന്റ് സനോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

സബ് – റീജണിൻ്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 24-01-2025 Nirmal NR-416

1st Prize Rs.7,000,000/- NE 603275 (KANNUR) Consolation Prize Rs.8,000/- NA 603275 NB 603275 NC 603275 ND 603275 NF 603275 NG 603275 NH 603275 NJ 603275 NK 603275...

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കും.ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ഒളിമ്പ്ക്‌സ് മാതൃകയിലാണ് ചിട്ടപ്പെടുത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ...
- Advertisment -

Most Popular

- Advertisement -