പത്തനംതിട്ട: ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ചിറ്റാർ ലക്ഷംവീട്,ചക്കാലക്കുഴിയിൽ വീട്ടിൽ ഷൈജു(41) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ചിറ്റാർ പോലീസ് കേസെടുത്തു.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ ഇന്നലെ 9 പേരെ കഞ്ചാവ് ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്തു.