ആലപ്പുഴ : കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത വ്ലോഗർസഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി.എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി.സഞ്ജുവിന്റെ പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്.
വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്.ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജു സന്നദ്ധസേവനം ചെയ്തിരുന്നു.ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ സഞ്ജുവിന് അപ്പീൽ പോകാം.