Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട് ബസുകള്‍...

തമിഴ്‌നാട് ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം: 40 ഓളം പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാടിന് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്‌നിക് കോളജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ നാച്ചിയാര്‍പുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

കൊല്ലം : മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുദേവന്റെ ഏകലോക ദര്‍ശനം ഐക്യരാഷ്‌ട്രസഭയില്‍ മുഴങ്ങണമെന്ന് സച്ചിദാനന്ദ സ്വാമികള്‍. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ശ്രീനാരായണഗുശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് രുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു...

കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ....
- Advertisment -

Most Popular

- Advertisement -