തിരുവല്ല: 40- മത് അഖില ഭാരത ഭാഗവത മഹാ സത്രം ഈ മാസം 31 മുതൽ ഏപ്രിൽ 11 വരെ കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ നടക്കും. ഗുരുവായൂർ ഭാഗവത സത്ര സമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവഹണ സമിതിയുടേയും ആഭിമുഖ്യത്തിലാണ് സത്രം നടത്തുന്നത് . 120 ൽ പരം ആചാര്യമാരും സന്യാസി ശ്രേഷ്ഠൻമാരും 12 ദിവസങ്ങളായി നടക്കുന്ന സത്രത്തിൽ പങ്കെടുക്ക മെന്ന് ചെയർമാൻ ടി.കെ ശ്രീധരൻ നമ്പൂതിരി അറിയിച്ചു.
31 ന് സത്ര സമാരംഭ സഭ നടക്കും. ഗുരുവായൂരിൽ നിന്നും കൃഷ്ണ വിഗ്രഹ ഘോഷ യാത്രയും, ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിന്നും ഗ്രഥവും കൊടിക്കുറയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും യഞ്ജ വേദിയിൽ എത്തും. എല്ലാ ദിവസവും പ്രഭാതം മുതൽ രാത്രി വരെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഛേത്ര കലകളായ കൃഷ്ണനാട്ടം, നൃത്ത നൃത്യങ്ങൾ നാമസങ്കീർത്തനം എന്നിവയും ഭാഗവതസത്രത്തോട് അനുബന്ധിച്ച് നടക്കും ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ 25,000 സ്ക്വയർ ഫീറ്റിൽ വേദി സംഘടിപ്പിച്ചിട്ടു ണ്ട്. തിരുവല്ല ദേവസ്വം ബോർഡ് സ്കൂ 35,000 സ്ക്വയർ ഫീറ്റിലുള്ള അന്നദാന പന്തലും ഒരുക്കിയിട്ടുണ്ട്. സത്ര വേദിയിൽ പുലർച്ചെ 4.30 ന് മഹഗ്രത പതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. എല്ലാ ദിവസവും വിവിധ നാരായണിയ സമിതികളുടെ ആഭിമുഖ്യ ത്തിൽ നാരായണീയ പരായണവും നടക്കും. രണ്ട് കോടിയിൽ അധികം രൂപാ സത്രത്തിന് ചെലവ് വരുന്നതായും ടി.കെ ശ്രീധരൻ നമ്പൂതിരി പറഞ്ഞു. സത്രത്തിൻ്റെ ചെലവ് കഴിഞ്ഞുള്ള തുക ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ പുനരുദ്ധാ ര ണത്തിന് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി. സുരേഷ് കാവുംഭാഗം, ജനറൽ കൺവീനർ. പി കെ ഗോപിദാസ്, പബ്ലിസിറ്റി ചെയർമാൻ ശ്രീനിവാസ് പുറയാറ്റ്,കൺവീനർ ലാൽ നന്ദാവനം, പബ്ലിസിറ്റി വൈസ് ചെയർമാൻ.വിഷ്ണു നമ്പൂതിരി , പബ്ലിസിറ്റി ജോയിൻ കൺവീനർ. എം. വേണുഗോപാൽ, തിരുവല്ല സത്ര നിർവഹണ സമിതി കോഡിനേറ്റർ. ഡോ. പ്രശാന്ത് പുറയാറ്റ്. മാതൃ സമിതി ചെയർപേഴ്സൺ പ്രൊഫ. ആർ ഷൈലജ എന്നിവർ അറിയിച്ചു