കവിയൂർ: ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് ജലം ദുർവിനിയോഗം ചെയ്യരുത് യെന്നും ജലത്തെ അമൂല്യനിധിയായി കാണണമെന്നും വരും തലമുറയ്ക്ക് വേണ്ടി ജലം സംരക്ഷിക്കേണ്ടത് ഇന്നിന്റെ ഉത്തരവാദിത്വമാണെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു .വൈഎംസിഎ തിരുവല്ല സബ് റീജൻ്റെ ആഭിമുഖ്യത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് കോട്ടൂർ സി പി വി എൽ പി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.
അലക്സ് തെക്കനാട്ടിൽ മുഖ്യ സന്ദേശം നല്കി.കഠിനമായ ചൂടിൽ കുടിവെള്ളത്തിന്റെ ദൗർലഭ്യം അനുഭവിക്കുന്ന നിർധനരായവർക്ക് കുടിവെള്ളം സംഭരിക്കുന്ന സൗജന്യ ജലസംഭരണി നൽകുന്ന പദ്ധതിയായ ജലം ഒരു നിധി പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും ആർച്ച് ബിഷപ്പ് നിർവഹിച്ചു . സ്കൂൾ മാനേജർ ഫാ.തോമസ് കാഞ്ഞിരത്തുങ്കൽ , കവിയൂർ വൈഎംസിഎ പ്രസിഡൻറ് ജോസഫ് ജോൺ , പ്രോഗ്രാം കോഡിനേറ്റർ കെ . സി മാത്യു , പ്രധാന അധ്യാപിക ജിൻസി പി വർഗീസ് , കുര്യൻ ചെറിയാൻ , ജേക്കബ് മാത്യു, ജോയി സാം , പി.റ്റി എ പ്രസിഡൻറ് മാത്യു ഈപ്പൻ എന്നിവർ പ്രസംഗിച്ചു