തിരുവല്ല : ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റൂർ ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും കുറ്റൂർ ഗ്രാമപഞ്ചായത്തിൻ്റെയും അഭിമുഖ്യത്തിൽ പത്താമത് ദേശീയ ആയൂർവേദ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് ഉത്‌ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.റ്റി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു അംഗങ്ങളായ ജോ.ഇലഞ്ഞിമൂട്ടിൽ, റ്റി.കെ പ്രസന്നകുമാർ, മെഡിക്കൽ ഓഫീസർ ഡോ.വീണ.ആർ, അസിസ്റ്റൻറ് സെക്രട്ടറി ബിന്ദു സി, യോഗ ഇൻസ്ട്രക്ടർമാരായ ലക്ഷ്‌മി ,മനീഷ് , എന്നിവർ പ്രസംഗിച്ചു.
ഔഷധഭക്ഷണസാധനങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ആയൂർവേദ മരുന്നുകളുടേയും പ്രദർശനവും യോഗ ഉപകരണങ്ങളുടെ വിശദീകരണം നടത്തി. വിവിധ സ്‌കൂൾ അദ്ധ്യാപകൾ, കുട്ടികൾ വിവിധ ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.






