പത്തനംതിട്ട : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 8 വരെ പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു.
2 ന് രാവിലെ 11 ന് കൊല്ലം പത്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും, എഴുമറ്റൂർ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛായാചിത്ര ഘോഷയാത്രയും, അയിരൂർ പുതിയകാവിൽ നിന്നുള്ള പതാക ഘോഷയാത്രയും, സദാനന്ദപുരം അവധുതാശ്രമത്തിൽ നിന്നും എത്തുന്ന പദയാത്രയും സമാന്വയിച്ചു ചെറുകോൽപ്പുഴ വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാധിരാജ നഗറിലേക്ക് ആനയിക്കും. തുടർന്ന് ഭദ്രദീപം തെളിച്ച് ഛയാചിത്ര പ്രതിഷ്ഠ നടത്തി പ്രസിഡന്റ് പി. എസ്. നായർ പതാക ഉയർത്തുന്നതോടെ ഈ വർഷത്തെ പരിഷത്തിന് തുടക്കമാകും.
വൈകിട്ട് 4 ന് പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശ മഹാസന്നിധി സ്വാമിയുടെ സാന്നിദ്ധ്യത്തിൽ കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ സദാനന്ദപുരം, അവധൂദാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മന്ത്രി റോഷി ആഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 7 30 ന് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി പ്രഭാഷണം നടത്തും.
3 ന് രാവിലെ 10 ന് നടക്കുന്ന ദാർശനിക സഭയിൽ വിവേകാനന്ദ `ദർശനവും ആത്മവിശ്വാസവും- ദേശീയ വിദ്യാഭ്യാസ നയത്തിൽ ‘എന്ന വിഷയത്തിൽ എൻ. സി. റ്റി. ഇ.ജനറൽ കൗൺസിൽ മെമ്പർ ജോബി ബാലകൃഷ്ണനും, ‘ആധുനിക വിദ്യാഭ്യാസവും ഭൗതികതയും’ എന്ന വിഷയത്തിൽ ബ്രഹ്മചാരി നിഖിലും പ്രഭാഷണം നടത്തും.
3.30 ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി മഹാരാജിന്റെ അധ്യക്ഷതയിൽ നടക്കുന്ന ധർമ്മാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമം മഠാധിപതി പരമ പൂജ്യ മുനി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും. പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി കൃഷ്ണാത്മാനന്ദാ സ്വാമി, പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം മഠാധിപതി ജ്ഞാനാഭനിഷ്ഠഗിരി മാതാജി, മാർഗ്ഗദർശക മണ്ഡലം, മുഖ്യകാര്യദർശി സത്സ്വരൂപാനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 7. 30 നും ആധ്യാത്മിക പ്രഭാഷണം കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി മഹാരാജ് നിർവഹിക്കും.
4 ന് ഉച്ചയ്ക്ക് ശേഷം 3. 30 ന് മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ശബരിമല അയ്യപ്പ സേവാസമാജം അധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമിനി ഭ്രവ്യമൃത പ്രാണ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി ഡി. വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തും. 7.30 ന് ‘ശബരി ദർശനം’ എന്ന വിഷയത്തിൽ എം. എം. ബഷീറും, പ്രവീൺ ഇറവംങ്കരയും ആധ്യാത്മിക പ്രഭാഷണം നടത്തും.
5 ന് രാവിലെ 10. 30 ന് ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ ഡോ. അനൂപ് വൈക്കം പരിശീലനം നടത്തും. 3. 30 ന് ഹിന്ദു ഏകതാ സമ്മേളനം ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം നിർവഹിക്കും. 7. 30 ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ആധ്യാത്മിക പ്രഭാഷണം നടത്തും
6 ന് രാവിലെ 8. 30 സമ്പൂർണ്ണ നാരായണീയ പാരായണം, 2.30 ന് ‘ചെറു ധാന്യങ്ങൾ നാളെയുടെ ഭക്ഷണം’ എന്ന വിഷയത്തിൽ പ്രശാന്ത് ജയൻ പ്രസംഗിക്കും. 3. 30 ന്
സംബോദ് ഫൗണ്ടേഷൻ അധ്യക്ഷൻ ആദ്ധ്യാത്മാനന്ദ സരസ്വതിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതി- സാംസ്കാരിക സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അന്തർ ദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ജി. പത്മകുമാർ, റിട്ട. ഫോറസ്റ്റ് കൺവർവേറ്റർ എൻ. സി. ഇന്ദുചൂഡൻ, പ്രകൃതി കൃഷി പ്രചാരകൻ ഓമനകുമാർ അമ്പാടി എന്നിവർ പ്രഭാഷണം നടത്തും. 7.30 ന് സനാതനധർമ്മ പ്രചാരകൻ ഒ. എസ്. സതീഷ് ആധ്യാത്മിക പ്രഭാഷണം നടത്തും.
7 ന് രാവിലെ 10.30 ന് പാഞ്ചജന്യം മാതൃഭാരതി അധ്യക്ഷ ലക്ഷ്മി കനാത്ത്, പരുമല ദേവസ്വംബോർഡ് റിട്ട. പ്രൊഫ. പി.ആർ. ലളിതമ്മ എന്നിവർ പ്രഭാഷണം നടത്തും. 3. 30 ന് പത്മന ആശ്രമം മഠാധിപതി കൃഷ്ണാനന്ദ തീർത്ഥ പാദരുടെ അധ്യക്ഷതയിൽ നടക്കുന്ന ആചാര്യനുസ്മരണ സമ്മേളനം പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിതസംഗാനന്ദ ഉദ്ഘാടനം ചെയ്യും. 7. 30 ന് രാജേഷ് നാദാപുരം പ്രഭാഷണം നടത്തും.
8 ന് രാവിലെ 10.30ന് നടക്കുന്ന യൂത്ത് പാർലമന്റിന്റെ ഉദ്ഘാടനം ദിവ്യാംഗ് ഫൗണ്ടേഷൻ ഡയറക്ടർ പ്രജിത് ജയപാൽ നിർവഹിക്കും. 3.30 ന് വനിതാ സമ്മേളനം എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. 7. 30 ന് ആധ്യാത്മിക പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശശികല ടീച്ചർ നിർവഹിക്കും.
9 ന് രാവിലെ 11 ന് മതപാഠശാല ബാലഗോകുല സമ്മേളനത്തിന്റെ ഉദ്ഘാടനം സനാതന ധർമ്മസഭാ പ്രചാരകൻ ശ്രീനിവാസൻ തമ്പുരാൻ നിർവഹിക്കും. 5.30 ന് നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനം പശ്ചിമബംഗാൾ ഗവർണർ ടി.വി. ആനന്ദബോസ് നിർവഹിക്കും.