തൃശൂർ : തൃശൂർ രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ ഉറങ്ങി കിടന്ന 17കാരനെ 16 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.ഇരിഞ്ഞാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്.ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം. കുട്ടികൾ തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല