Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ട : ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നു . 195 കുടുംബങ്ങളിലായി 237 പുരുഷന്‍മാരും 250 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടെ 607 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വല്ലന എസ്എന്‍ഡിപി യുപിഎസില്‍ 10 കുടുംബങ്ങളിലെ 29 പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബത്തിലെ ഒമ്പത് പേരുമാണുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 17 ക്യാമ്പുകളിലായി 182 കുടുംബങ്ങളിലെ 569 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, നിരണം സെന്റ് മേരീസ് എച്ച് എസ്, കൊമ്പങ്കേരി എംടിഎല്‍പിഎസ്, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, വേങ്ങല്‍ എംടിഎല്‍പിഎസ്, എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ

ന്യൂ ഡൽഹി : 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. ഓം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -