Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാട്ടകത്ത് ജീപ്പും...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം ; 3 പേർക്ക് പരുക്ക്

കോട്ടയം : നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു .മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നും ലോഡ് കയറ്റിവന്ന ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ ജീപ്പ് ഇടിയ്ക്കുകയായിരുന്നു.

അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു.ജീപ്പ് ഡ്രൈവറും തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത് .ജീപ്പിന് പിന്നിലിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത് .ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ...

കാറിൽ നിന്നും കഞ്ചാവ്  കണ്ടെടുത്തു

പന്തളം: കാറിൽ നിന്നും നാല് ഗ്രാമോളം കഞ്ചാവ് പന്തളം പോലീസ് കണ്ടെടുത്തു. രണ്ടുപേരുടെ സംഘം സഞ്ചരിച്ച കാറിൽ നിന്നും ഒരാൾ പോലീസിനെക്കണ്ട് ഓടിപ്പോയി. മറ്റൊരാളെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. അടൂർ പന്നിവിഴ ശ്രീഹരി...
- Advertisment -

Most Popular

- Advertisement -