Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സന്നിധിയിൽ...

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്.

സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ലത വിശ്വനാഥ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്.

“നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൂതികളുടെ ആക്രമണം : സൗദിയിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി

റിയാദ് : സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍...

തിരിച്ചടിച്ച് ഇറാന്‍ :  ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ന്യൂഡൽഹി : അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ...
- Advertisment -

Most Popular

- Advertisement -