Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ കാട്ടാനാക്രമണത്തിൽ...

അതിരപ്പിള്ളിയിൽ കാട്ടാനാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു

തൃശ്ശൂർ : അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷും അംബികയുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇവരുൾപ്പെടെയുള്ള നാലംഗ സംഘം വനവിഭവം ശേഖരിക്കാൻ വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു .

കാട്ടാനക്കൂട്ടം ആക്രമിക്കാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടെങ്കിലും സതീഷിനും അംബികയ്‌ക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റെ പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മലക്കപ്പാറയിൽ സെബാസ്റ്റ്യൻ എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വനത്തിൽനിന്നു തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു

പത്തനംതിട്ട : കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ...

ശബരിമല നിറപുത്തരി ആഘോഷം 12 ന്

പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. 11 ന് വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30...
- Advertisment -

Most Popular

- Advertisement -