ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ 2 യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) ,ബന്ധുവായ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു.