Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളുഷാപ്പിൽ എക്സൈസ്...

കള്ളുഷാപ്പിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി

തിരുവല്ല : തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി.  ഷാപ്പിന്റെ പിൻവശത്തെ ഷെഡ്ഡിന്റെ പുറകിൽ 5 ലിറ്ററിൻ്റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആണ് ബുധനാഴ്ച രാവിലെ 7 മണിയോടെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

വില്പനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിന്റെ ലൈസൻസിയായ തൃശ്ശൂർ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ എന്നിവർ അടങ്ങുന്ന സംഘമാണ്  റെയ്ഡിന് നേതൃത്വം നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 01-07-2025 Sthree Sakthi SS-474

1st Prize Rs.1,00,00,000/- SL 257441 (KOLLAM) Consolation Prize Rs.5,000/- SA 257441 SB 257441 SC 257441 SD 257441 SE 257441 SF 257441 SG 257441 SH 257441 SJ 257441...

നവീകരിച്ച ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും...
- Advertisment -

Most Popular

- Advertisement -