മലയാലപ്പുഴ ഏറം മുണ്ടക്കൽ ചെറിയത്ത് മേമുറിയിൽ വീട്ടിൽ പ്രസന്നനെ(56)യാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. അന്യായതടസ്സം ചെയ്തതിന് മൂന്നുമാസം കഠിനതടവും വിധിച്ചു. കേസിൽ ഒന്നാം പ്രതി മലയാലപ്പുഴ ഏറം മുണ്ടക്കൽ മുരുപ്പേൽ വീട്ടിൽ സോമനാഥൻ വിചാരണയ്ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
2010 സെപ്റ്റംബർ 19 ന് മലയാലപ്പുഴ കടുവാക്കുഴിയിൽ വച്ചുണ്ടായ ആക്രമണത്തിൽ സുരേഷ് കുമാർ എന്നയാളാണ് ഒന്നാം പ്രതിയുടെ കത്തിക്കുത്തേറ്റ് മരിച്ചത്. രണ്ടാം പ്രതിയായ പ്രസന്നൻ കൊലപാതകത്തിന് വേണ്ട സഹായം ചെയ്തുകൊടുത്തതായി കണ്ടെത്തി പ്രേരണക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നൽകണം, പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പ്രസന്നന്റെ സഹോദരിയുടെ വസ്തു ഇയാളുടെ എതിർപ്പ് അവഗണിച്ച് സുരേഷ് വാങ്ങുകയും അവിടെ വീടുവയ്ക്കുകയും ചെയ്തതിന്റെ പേരിൽ, സുരേഷിന്റെ അച്ഛൻ സുകുമാരനെ വഴിയിൽ ബന്ധുക്കളായ പ്രതികൾ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. ഇതുകണ്ട് സുരേഷ് തടസ്സം പിടിച്ചപ്പോൾ സോമനാഥൻ അരയിൽ കരുതിയ പിച്ചാത്തി എടുത്ത് ഇടതുചെവിക്ക് താഴെ കഴുത്തിന്റെ ഭാഗത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് ഓടിപ്പോയ സുരേഷ് കുറച്ചകലെ കുഴഞ്ഞുവീണു. സുകുമാരനും മറ്റും ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സുകുമാരന്റെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന സി എസ് സുജാതയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട സുരേഷിന് ഭാര്യയും 5 വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു. അന്നത്തെ പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ കെ എ വിദ്യാധരനാണ് പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നടത്തിയതും, തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.