കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഹോൺ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.