മലപ്പുറം : അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു.കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടം .രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്.ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.