ശ്രീനഗർ : ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചു .12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ചയാണ് അധ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജ്‌നാലയയ്‌ക്ക് സമീപം ദുരന്തമുണ്ടായത്. ക്ഷേത്രത്തിലേക്കുള്ള പാത തകർന്നു കിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.ജമ്മുകശ്മീരിൽ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.നിരവധി ട്രെയിനുകൾ റദ്ദാക്കപ്പെട്ടു .ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു.