തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം .സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് കുഴിയിലേക്ക് വീണത്. കുട്ടികളെ ഇറക്കാനായി റിവേഴ്സ് എടുക്കുന്നതിനിടെ വാൻ കുഴിയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.






