Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhi3400 വിമാനസര്‍വീസുകള്‍...

3400 വിമാനസര്‍വീസുകള്‍ റദ്ദാക്കി: അടിയന്തര യോഗം വിളിച്ച് ജിസിസി രാജ്യങ്ങള്‍

ന്യൂഡൽഹി:  ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ വീഡിയോ കോള്‍ വഴി യോഗത്തില്‍ പങ്കെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളില്‍നിന്നുള്ള 3,400 വിമാനസര്‍വ്വീസുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാര്‍ജ, കുവൈത്ത്, ബഹ്‌റൈന്‍, അല്‍ മക്തൂം എന്നീ വിമാനത്തവാളങ്ങള്‍ നിശ്ചലമായി.

ഞായറാഴ്ച തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന 17 വിമാനസര്‍വീസുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന 16 വിമാന സര്‍വീസുകളും റദ്ദാക്കി. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ് സര്‍വീസുകള്‍ക്ക് തടസ്സമില്ല. തിങ്കളാഴ്ചയുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി

കൊച്ചി : വടുതലയിൽ ദമ്പതികളെ തീകൊളുത്തി അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു.വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയെയുമാണ് അയൽവാസിയായ വില്യം എന്നയാൾ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. തുടർന്ന് സ്വന്തം...

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു

കൊച്ചി: ഈസ്റ്ററിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കൊച്ചി സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍...
- Advertisment -

Most Popular

- Advertisement -