കായംകുളം : വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ, മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത് .ഗംഗാധരൻ,മറിയാമ്മ രാജൻ എന്നിവരുടെ മൂക്ക്, ചുണ്ട് , മുഖം എന്നിവിടങ്ങൾ കടിച്ചു പറിച്ച നിലയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചകിത്സയിലാണ് .
