ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന 42-ാമത് മഹാസത്രത്തിൻ്റെ ഗോപികാ സംഗമത്തിനു മുന്നോടിയായി വനിതാ സംഗമം നടത്തി. എൻ.എസ്. എസ്. യൂണിയൻ വൈസ് പ്രസിഡൻ്റും അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റുമായ എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഡി.ബി. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ്. ഇന്ദുലേഖാ നായർ മുഖ്യപ്രഭാഷണം നടത്തി. സത്ര നിർവഹണ സമിതി ചെയർമാൻ പി.എസ്. ശ്രീകുമാർ അധ്യക്ഷനായി.
ഗോപികാ സംഗമം ചെയർപേഴ്സൺ പദ്മകുമാരി, ജന. കൺവീനർ സിന്ധു ബി. നായർ, കൺവീനർമാരായ ജ്യോതി ലക്ഷ്മി, ബിന്ദു വി. നായർ, സത്ര സമിതി ജനറൽ സെക്രട്ടറി ടി.ജി. പദ്മനാഭൻ നായർ, നിർവഹണ സമിതി ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, ജി മനോജ് കുമാർ, രാജ്മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.