ശബരിമല : ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ അയ്യപ്പ ദർശനത്തിന് എത്തിയത് ഇന്നലെ. 96,007 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.സ്പോട് ബുക്കിങ് വഴി 22,121 പേർ എത്തി.എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല.പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. പൊലീസ് കൃത്യമായി ഇടപെട്ടത് പരാതി ഇല്ലാതെ ദർശനം സുഗമമാക്കാൻ ഭക്തരെ സഹായിച്ചു. മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഭക്തജന പ്രവാഹം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.