Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പോലീസിന്റെ...

തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിലായി

തിരുവല്ല :  യുവാവിനെ ആക്രമിച്ച  സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) കോട്ടയത്തു നിന്നും പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ ( 35 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ  രൂപ തനിക്ക് തരണം എന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തു നിന്നും കസ്റ്റഡിയിൽ എടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  സുബിനെ 2023 ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് അപകടത്തിപ്പെട്ട്  യാത്രികന് പരിക്കേറ്റു

തിരുവല്ല: പെരിങ്ങോൾ വായനശാലയ്ക്ക്  സമീപം ബൈക്ക് അപകടത്തിപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ യാത്രികന് പരിക്കേറ്റു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തു...

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും...
- Advertisment -

Most Popular

- Advertisement -