ന്യൂഡൽഹി :രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട് .നിലവിൽ നാലു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്.