ആറന്മുള : പമ്പയുടെ ഓളങ്ങളിൽ വഞ്ചിപ്പാട്ടിൻ്റെ ശീലുകൾ മുഴക്കി
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന് ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള നടന്നു
ഇക്കുറി കന്നിമാസത്തിലെ ഉതൃട്ടാതി നാളായ സെപ്റ്റംബർ 18ന് ആറന്മുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ പാർത്ഥസാരഥിക്ക് മുന്നിൽ 26 പള്ളിയോടങ്ങൾ ജലമേള നടത്തിയത്. 52 പള്ളിയോടങ്ങളാണ് ആകെയുള്ളത്. രാവിലെ 11ന് ആറന്മുളസത്രക്കടവിൽനിന്നാരംഭിച്
കാട്ടൂരിൽ നിന്നും ഓണ വിഭവങ്ങളുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന തിരുവോണ തോണിയെ ഒരിക്കൽ ചിലർ ആക്രമിച്ചതിനേ തുടർന്ന് തോണി സംരക്ഷണത്തിനായി സമീപ കരക്കാർ വലിയ പള്ളിയോടങ്ങൾ നിർമ്മിച്ച് തോണിയ്ക്ക് അകമ്പടി പോയി .ഈ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് ആണ് പിന്നീട് ആറന്മുള വള്ളംകളിയായി മാറിയതെന്നാണ് ഐതീഹ്യം.