ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 110 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി..നിരവധി ട്രെയിനുകൾ റദ്ദാക്കി .സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ തെലങ്കാനയിൽ ഇതുവരെ ഒമ്പത് പേരും ആന്ധ്രയിൽ പതിനഞ്ച് പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ.