Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiപാമ്പ് കടിച്ചത്...

പാമ്പ് കടിച്ചത് അറിഞ്ഞില്ല : വണ്ടിപ്പെരിയാറിൽ ആറാം ക്ലാസുകാരൻ മരിച്ചു

വണ്ടിപ്പെരിയാർ : പാമ്പ് കടിച്ചത് അറിയാതെ ചികിത്സ തേടാതിരുന്നതിനെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു.പശുമല എസ്റ്റേറ്റിൽ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും മകൻ സൂര്യ(11)യാണ് മരിച്ചത്.പോസ്റ്റ്മോർട്ടത്തിൽ പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു.കാലിന് നീര് വന്നതിനെ തുടർന്ന് തിരുമ്മു ചികിത്സയും നടത്തി. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി.വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. അച്ഛനും അമ്മയും മരിച്ച ശേഷം കുട്ടി ഏക സഹോദരി ഐശ്വര്യയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത് .വണ്ടിപ്പെരിയാർ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൗരത്വ ഭേദഗതി നിയമം: സ്റ്റേയില്ല: മറുപടി നൽകാൻ മൂന്നാഴ്ച

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല . മറുപടി നൽകാൻ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും...

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പണവും വസ്തുക്കളും മോഷ്ടിച്ചു : 5 പേർ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ്...
- Advertisment -

Most Popular

- Advertisement -