കണ്ണൂർ : കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകനെ മര്‍ദിച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനാണ് മർദനമേറ്റത്.ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു