Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആചാര നിറവിൽ...

ആചാര നിറവിൽ തിരുവോണത്തോണി കാട്ടുരിൽ നിന്ന് ആറന്മുളയ്ക്ക് പുറപ്പെട്ടു

കോഴഞ്ചേരി : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ദക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്ന് വൈകിട്ട്‌ ആറന്മുളയ്ക്ക് പുറപ്പെട്ടു.

കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണത്തോണി  പമ്പാനദിയിലൂടെ ആറന്മുളയ്ക്ക് പുറപ്പെട്ടത് .കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്.

കാട്ടുർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്ന് നൽകിയ ദീപവുമായി ഭട്ടതിരി തിരുവോണത്തോണിയിൽ കയറി. തുടർന്ന് കാട്ടുരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികൾ  വിഭവങ്ങളുമlയി തോണിയിൽ ഒപ്പം ചേർന്നു. വഞ്ചിപ്പാട്ടും വാദ്യമേളങ്ങളും ഉയർന്ന അന്തരീക്ഷത്തിൽ തിരുവോണത്തോണി കാട്ടുരിൽ നിന്നും പമ്പാനദിയിലൂടെ ആറന്മുള ക്ഷേത്രത്തിലേക്ക് നീങ്ങി.

തിരുവോണ നാളിൽ പുലർച്ചെയാണ് വിഭവങ്ങളുമായി തോണി ആറന്മുള ക്ഷേത്ര കടവിൽ എത്തുക. തുടർന്ന് വിഭവങ്ങൾ ക്ഷേത്രത്തിൽ എത്തിക്കും.തോണിയിലെ ദീപം ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. കാട്ടൂരിൽ നിന്നു തോണിയിൽ വന്ന വിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന തിരുവോണ സദ്യയിൽ ഭട്ടതിരി പങ്കെടുക്കും. വൈകിട്ട്  മിച്ചംപണം ഭണ്ഡാരത്തിൽ നിക്ഷേപlച്ച് ദേവനെ വണങ്ങി ഭട്ടതിരി കരമാർഗം കോട്ടയം കുമാരനല്ലൂരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,...

മുണ്ടിനീര് : തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ :  മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ...
- Advertisment -

Most Popular

- Advertisement -