ആറന്മുള : സേവാഭാരതി ആറന്മുള, മല്ലപ്പുഴശ്ശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.
സത്രം പവലിയൻ, ആറന്മുള ക്ഷേത്രക്കടവ്, ക്ഷേത്ര പരിസരം, തോണിക്കടവ്, കിഴക്കേ നട തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രവർത്തകർ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ല ജനറൽ സെക്രട്ടറി വേണു പനവേലിൽ പമ്പാനദി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
സേവാഭാരതി ആറന്മുള യൂണിറ്റ് പ്രസിഡന്റ് ത്രിലോചനൻ, മല്ലപ്പുഴശ്ശേരി യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ, ആറന്മുള യൂണിറ്റ് സെക്രട്ടറി സനൽകുമാർ, മല്ലപ്പുഴശ്ശേരി യൂണിറ്റ് സെക്രട്ടറി നിതിൻ, ട്രഷറർ അജിത്ത് കുമാർ, സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ ശിവൻപിള്ള, വിശ്വനാഥൻ, അനിൽകുമാർ, മനു തോട്ടുങ്കൽ, രഞ്ജിത്ത് ശേഖർ, പ്രസീത, ജയകുമാർ എന്നിവർ നേതൃത്വം നൽകി.
ജലമേളക്ക് തലേ ദിവസം തന്നെ മാലിന്യ ശേഖരണത്തിനായി ഓല കൊണ്ട് തയ്യാറാക്കിയ പ്രകൃതി സൗഹൃദ വേസ്റ്റ് ബിന്നുകളും, ബോധവത്കരണത്തിനായി ബാനറുകളും പോസ്റ്ററുകളും സേവാഭാരതി പ്രവർത്തകർ തയ്യാറാക്കിയിരുന്നു.