തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. കുറ്റൂർ സഹകരണ ബാങ്കിനു സമിപം കഴിഞ്ഞ രാത്രിയുടെ മറവിലാണ് കക്കുസ് മാലിന്യം തള്ളിയിരിക്കുന്നത്. ആയൂർവേദ ഡിസ്പെൻസറിയും, നിരവധി തട്ടുകടകളും പ്രവർത്തിക്കുന്ന കവലയ്ക്ക് സമീപമാണ് സംഭവം. ഇത് കാരണം പ്രദേശവാസികൾക്ക് മൂക്ക് പൊത്താതെ ഇതുവഴി കടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായി.
തിരുവല്ല ബൈപാസിൻ്റെ വശത്തും മാലിന്യം തള്ളിയിട്ടുണ്ട്. കുറ്റൂരിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യത്തിൽ കരിഓയിൽ കലർത്തിയ നിലയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
മുൻ കാലങ്ങളിൽ കുറ്റൂർ തലയാർ കേന്ദ്രീകരിച്ചായിരുന്നു മാലിന്യം തള്ളിയിരുന്നത് പിന്നിട് പ്രദേശത്ത് സി സി ടി വി ക്യാമറ ഉൾപ്പെടെയുള്ള സംവിധാനം വന്നതോടെ കഴിഞ്ഞ കുറേ നാളുകളായി കുറഞ്ഞിരിക്കുക ആയിരുന്നു. സംഭവത്തെ തുടർന്ന് പഞ്ചായത്തിലും പോലീസിലും പരാതി നൽകിയതായി വാർഡ് അംഗം ശ്രീവല്ലഭൻ നായർ പറഞ്ഞു.