Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsജനകീയ പ്രശ്നങ്ങളിൽ...

ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം നിന്നു പോരാടിയ  നേതാവായിരുന്നു മാമ്മൻ മത്തായി –  ജോസഫ് എം. പുതുശ്ശേരി

തിരുവല്ല :  ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം നിന്നു പോരാടിയ നിർഭയനായ നേതാവായിരുന്നു മാമ്മൻ മത്തായിയെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
                    
കാർഷിക, വികസന പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടും പ്രതിബദ്ധതയും പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാതെ അവയെ മുന്നിൽ നിന്നു തന്നെ നേരിട്ട ആത്മാർത്ഥ സമീപനവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് പുതുശ്ശേരി പറഞ്ഞു.
                
മാമ്മൻ മത്തായിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ചു മേപ്രാൽ ഇമ്മാനുവൽ മാർത്തോമാ പള്ളിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                 
കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, യു.ഡി.എഫ് കൺവീനർ വർഗീസ് ജോൺ, ബിജു ലങ്കാഗിരി, ഷിബു പുതുക്കേരി, ജോർജ് മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, വി. ആർ. രാജേഷ്, ബിനു കുരുവിള, ജോൺ എബ്രഹാം,ജേക്കബ് ചെറിയാൻ, രാജൻ വർഗീസ്, അജു ഉമ്മൻ, മാത്യു മുളമൂട്ടിൽ, സൂസൻ വർഗീസ്, പി. വി. തോമസ്  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി.

പത്തനംതിട്ട : കാസർകോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു...

ത്യാഗ സ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ത്യാഗ സ്മരണകൾ പങ്കുവച്ച് മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .അല്ലാഹുവിന്റെ കല്പന മാനിച്ച് തന്റെ മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ രാവിലെ...
- Advertisment -

Most Popular

- Advertisement -