Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsKottayamചങ്ങനാശേരി താലൂക്ക്...

ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്ക് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം : 80 കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും നിർമാണ ഉദ്ഘാടനം ഉടൻ നടത്തുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യകേന്ദ്രപ്രഖ്യാപനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഈ മാസം അവസാനത്തോടു കൂടി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതമായ 35 ലക്ഷം രൂപയും ദേശീയ ആരോഗ്യദൗത്യം വിഹിതമായ ഒരു കോടി 10 ലക്ഷം രൂപയും ചേർത്ത് ഒരു കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ നിർമാണം.ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്:  ജാഗ്രത തുടരണം

പത്തനംതിട്ട : കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന്  ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.   നിയന്ത്രിത...

Kerala Lotteries Results 25-01-2025 Karunya KR-690

1st Prize Rs.80,00,000/- KF 162254 (KOTTAYAM) Consolation Prize Rs.8,000/- KA 162254 KB 162254 KC 162254 KD 162254 KE 162254 KG 162254 KH 162254 KJ 162254 KK 162254...
- Advertisment -

Most Popular

- Advertisement -