Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsമേനോൻ സ്മാരക...

മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

ഇലവുംതിട്ട : മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി വീണ ജോർജ്  ഒരു വർഷം നീണ്ടു നിൽക്കുന്ന  ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ പേഴ്സൺ പിങ്കി ശ്രീധർ അധ്യക്ഷത വഹിച്ചു.

നവോത്ഥാന ഗൃഹ സദസ്സുകൾ, മുൻകാല പ്രവർത്തകരെ ആദരിക്കൽ, പുസ്തക ചർച്ചകൾ, ഫുട്ബോൾ, ക്രിക്കറ്റ് മേളകൾ  നാടകം, മെഗാ തിരുവാതിര, തുടങ്ങിയ കലാപരിപാടികൾ,കുട്ടികളുടെ ശില്പശാല, കഥ, കവിത രചന മത്സരങ്ങൾ,സെമിനാറുകൾ, കവിയരങ്ങുകൾ, തുടങ്ങിയ പരിപാടികളോടുകൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

ഗ്രന്ഥശാല പ്രസിഡൻ്റ്  കെ. സി. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, സരസ കവി മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി പ്രസാദ്, സംഘാടകസമിതി കൺവീനർ ടി. വി. സ്റ്റാലിൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. ആനന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. എൻ. സോമരാജൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി വി. വിനോദ്, മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനില ചെറിയാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  രജിത കുഞ്ഞുമോൻ,ഗ്രന്ഥശാല സെക്രട്ടറി വി. ആർ. സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചെങ്ങന്നൂർ: ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7നും 8 നും മദ്ധ്യേ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. മേൽശാന്തി നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം...

Kerala Lotteries Result 21-11-2025 Suvarna Keralam SK-28

1st Prize Rs.1,00,00,000/- RP 236370 (KOTTAYAM) Consolation Prize Rs.5,000/- RN 236370 RO 236370 RR 236370 RS 236370 RT 236370 RU 236370 RV 236370 RW 236370 RX 236370...
- Advertisment -

Most Popular

- Advertisement -