കൊച്ചി : നടൻ ബാലയെ എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു .മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കടവന്ത്ര പോലീസ് സ്‌റ്റേഷനിൽ ബാലയെ ചോദ്യം ചെയ്യുകയാണ്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും.